Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Enforcement Directorate

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: എ​ൻ. വാ​സു​വി​നും ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ർ​ക്കും ഇ​ഡി സ​മ​ൻ​സ്

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച് പു​റ​ത്തി​റ​ങ്ങി​യ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റും ക​മ്മീ​ഷ്ണ​റു​മാ​യി​രു​ന്ന എ​ൻ. വാ​സു​വി​നും ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ർ​ക്കും സ​മ​ൻ​സ് അ‍​യ​ച്ച് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. മാ​ർ​ച്ച് ആ​ദ്യ​വാ​രം ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​ഡി സ​മ​ൻ​സ് അ​യ​ച്ച​ത്.

ത​ന്ത്രി​യോ​ട് മാ​ർ​ച്ച് നാ​ലി​ന് എ​ത്താ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​സ്ഐ​ടി​യു​ടെ പ്ര​തി​പ​ട്ടി​ക​യി​ലു​ള്ള മു​ഴു​വ​ൻ ആ​ളു​ക​ളെ​യും ഇ​ഡി ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ ന​ട​പ​ടി.

പോ​റ്റി​യു​മാ​യു​ള്ള ബ​ന്ധം, ത​ന്ത്രി​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ചു​ള്ള തെ​ളി​വു​ക​ളി​ലു​ള്ള അ​പ​ര്യാ​പ്ത​ത തു​ട​ങ്ങി​യ​വ പ​രി​ഗ​ണി​ച്ചാ​ണ് വി​ജി​ല​ൻ​സ് കോ​ട​തി ത​ന്ത്രി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. സ്വാ​ഭാ​വി​ക ജാ​മ്യ​മ​ല്ലാ​ത്ത ഈ ​വി​ധി തൊ​ണ്ണൂ​റ് ദി​വ​സം പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ല​ഭി​ച്ച​ത് ത​ന്ത്രി​ക്ക് ആ​ശ്വാ​സ​മാ​ണ്.

അ​റ​സ്റ്റി​ലാ​യി 41–ാം ദി​വ​സ​മാ​ണ് ത​ന്ത്രി​ക്ക് ജാ​മ്യം കി​ട്ടി​യ​ത്. ഇ​ത്ര വേ​ഗ​ത്തി​ല്‍ ജാ​മ്യം കി​ട്ടു​ന്ന ആ​ദ്യ പ്ര​തി​യാ​ണ് ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര്‍. ത​ന്ത്രി എ​ന്നു​ള്ള രീ​തി​യി​ലാ​ണ് ശ​ബ​രി​മ​ല​യി​ല്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യ​തെ​ന്നും സ്വ​ര്‍​ണാ​പ​ഹ​ര​ണ കേ​സു​ക​ളി​ല്‍ പ​ങ്കി​ല്ലെ​ന്നു​മാ​ണ് രാ​ജീ​വ​ര് കോ​ട​തി​യെ അ​റി​യി​ച്ച​ത്.

 

National

ഇ​​​ഡി​​​യും തൃ​​​ണ​​​മൂ​​​ലും കോ​​​ട​​​തി​​​യി​​​ൽ

ന്യൂ​​​ഡ​​​ൽ​​​ഹി: ഐ​​​പാ​​​ക് റെ​​​യ്ഡു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​ക്കെ​​​തി​​​രേ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് (ഇ​​​ഡി).

ബം​​​ഗാ​​​ൾ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ൽ​​​ മൂ​​​ലം ന്യാ​​​യ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു​​​ള്ള അ​​​വ​​​കാ​​​ശം നി​​​ഷേ​​​ധി​​​ച്ച​​​താ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

ക​​​ൽ​​​ക്ക​​​രി ക​​​ള്ള​​​ക്ക​​​ട​​​ത്ത് അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ന​​​ധി​​​കൃ​​​ത വ​​​സ്തു​​​ക്ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽനിന്നും നി​​​യ​​​മ​​​പ​​​ര​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​ൽനിന്നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ത​​​ട​​​ഞ്ഞ​​​താ​​​യി ഇ​​​ഡി സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

മു​​​തി​​​ർ​​​ന്ന പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ രേ​​​ഖ​​​ക​​​ളും മ​​​റ്റ് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​താ​​​യും ഇ​​​ഡി ആ​​​രോ​​​പി​​​ച്ചു.

തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ത​​​ന്ത്ര​​​ങ്ങ​​​ൾ രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്ന ഐ​​​പാ​​​ക് എ​​​ന്ന ക​​​ണ്‍സ​​​ൾ​​​ട്ട​​​ൻ​​​സി​​​യി​​​ൽ ഇ​​​ഡി റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ രം​​​ഗ​​​ത്തു​​​ വ​​​ന്ന​​​ത്.

Kerala

ശ​​ബ​​രി​​മ​​ല സ്വ​​ര്‍ണ​​ക്കൊ​​ള്ള; കേസെടുത്ത് ഇഡി

കൊ​​ച്ചി: ശ​​ബ​​രി​​മ​​ല സ്വ​​ര്‍ണ​​ക്കൊ​​ള്ള​​യി​​ല്‍ എ​​ന്‍ഫോ​​ഴ്‌​​സ്‌​​മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റ് (ഇ​​ഡി) കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു. എ​​സ്‌​​ഐ​​ടി പ്ര​​തി​​ചേ​​ര്‍ത്ത ത​​ന്ത്രി അ​​ട​​ക്കം മു​​ഴു​​വ​​ന്‍ പേ​​രെ​​യും പ്ര​​തി​​ചേ​​ര്‍ത്താ​​ണ് ക​​ള്ള​​പ്പ​​ണം ത​​ട​​യ​​ല്‍ നി​​യ​​മ​​പ്ര​​കാ​​ര​​മു​​ള്ള വ​​കു​​പ്പു​​ക​​ള്‍ ചു​​മ​​ത്തി കേ​​സെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്.

എ​​ന്‍ഫോ​​ഴ്‌​​സ്‌​​മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റി​​ല്‍നി​​ന്ന് അ​​നു​​മ​​തി ല​​ഭി​​ച്ച​​തി​​നെ​​ത്തു​​ട​​ര്‍ന്ന് ഇ​​ന്ന​​ലെ​​യാ​​ണ് ഇ​​ഡി എ​​ന്‍ഫോ​​ഴ്‌​​സ്‌​​മെ​​ന്‍റ് കേ​​സ് ഇ​​ന്‍ഫ​​ര്‍മേ​​ഷ​​ന്‍ റി​​പ്പോ​​ര്‍ട്ട് (ഇ​​സി​​ഐ​​ആ​​ര്‍) ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത​​ത്. ഇ​​ഡി ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ര്‍ക്കാ​​ണ് അ​​ന്വേ​​ഷ​​ണ ചു​​മ​​ത​​ല​​യെ​​ന്നാ​​ണു വി​​വ​​രം.

ഒ​​റ്റ​​ക്കേ​​സ് ആ​​യി​​ട്ടാ​​യി​​രി​​ക്കും അ​​ന്വേ​​ഷ​​ണം. ഉ​​ണ്ണി​​കൃ​​ഷ്ണ​​ന്‍ പോ​​റ്റി ഒ​​ന്നാം പ്ര​​തി​​യാ​​യ കേ​​സി​​ല്‍ ദേ​​വ​​സ്വം ബോ​​ര്‍ഡ് മു​​ന്‍ പ്ര​​സി​​ഡ​​ന്‍റ് എ. ​​പ​​ത്മ​​കു​​മാ​​ര്‍, എ​​ന്‍. വാ​​സു ഉ​​ള്‍പ്പെ​​ടെ​​യു​​ള്ള​​വ​​രെ പ്ര​​തി​​യാ​​ക്കി​​യാ​​ണ് ഇ​​ഡി കേ​​സ് എ​​ടു​​ത്ത​​ത്. ഏ​​റ്റ​​വും ഒ​​ടു​​വി​​ല്‍ എ​​സ്‌​​ഐ​​ടി അ​​റ​​സ്റ്റ് ചെ​​യ്ത ത​​ന്ത്രി ക​​ണ്ഠ​​ര് രാ​​ജീ​​വ​​രെ​​യും ഇ​​ഡി പ്ര​​തി​​പ്പ​​ട്ടി​​ക​​യി​​ല്‍ ഉ​​ൾ​​പ്പെ​​ടു​​ത്തും. വ​​രുംദി​​വ​​സ​​ങ്ങ​​ളി​​ല്‍ അ​​ന്വേ​​ഷ​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി റെ​​യ്ഡ്, സ്വ​​ത്ത് ക​​ണ്ടു​​കെ​​ട്ട​​ല്‍ ന​​ട​​പ​​ടി​​ക​​ളി​​ലേ​​ക്കും ഇ​​ഡി ക​​ട​​ക്കു​​മെ​​ന്നാ​​ണു സൂ​​ച​​ന.

കേ​​സി​​ല്‍ ഇ​​ഡി അ​​ന്വേ​​ഷ​​ണം തു​​ട​​ങ്ങു​​മെ​​ന്നു നേ​​ര​​ത്തേത​​ന്നെ വ്യ​​ക്ത​​മാ​​യി​​രു​​ന്നു. കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട രേ​​ഖ​​ക​​ള്‍ ആ​​വ​​ശ്യ​​പ്പെ​​ട്ട് ഇ​​ഡി കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചി​​രു​​ന്നു. കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട മു​​ഴു​​വ​​ന്‍ രേ​​ഖ​​ക​​ളും ഇ​​ഡി​​ക്ക് കൈ​​മാ​​റാ​​ന്‍ കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടി​​രു​​ന്നു.

ഇ​​ഡി​​ക്ക് കേ​​സ് കൈ​​മാ​​റു​​ന്ന​​തി​​നു​​ള്ള പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണസം​​ഘ​​ത്തി​​ന്‍റെ എ​​തി​​ര്‍പ്പ് ത​​ള്ളി​​യാ​​ണു വി​​ജി​​ല​​ന്‍സ് കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടി​​രു​​ന്ന​​ത്. കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട എ​​ല്ലാ രേ​​ഖ​​ക​​ളും വി​​ശ​​ദ​​മാ​​യി പ​​രി​​ശോ​​ധി​​ച്ച​​ശേ​​ഷം ഡ​​യ​​റ​​ക്ട​​റേ​​റ്റി​​ല്‍നി​​ന്ന് അ​​നു​​മ​​തി വാ​​ങ്ങി​​യ ശേ​​ഷ​​മാ​​ണ് ഇ​​ഡി കേ​​സെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്.

പ്ര​​തി​​പ്പ​​ട്ടി​​ക​​യി​​ല്‍ ഉ​​ള്‍പ്പെ​​ട്ടി​​ട്ടു​​ള്ള​​വ​​രു​​ടെ സാ​​മ്പ​​ത്തി​​ക ഇ​​ട​​പാ​​ടു​​ക​​ളി​​ല്‍ വി​​ശ​​ദ​​മാ​​യ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തും.

National

ഇഡിക്കെതിരേ തെരുവിലിറങ്ങി മമത

കോല്‍ക്ക​​​​​​ത്ത: പ​​​​​​ശ്ചി​​​​​​മ​​​​​​ബം​​​​​​ഗാ​​​​​​ളി​​​​​​ല്‍ കേ​​​​​​ന്ദ്ര ഏ​​​​​​ജ​​​​​​ന്‍സി​​​​​​യാ​​​​​​യ ഇ​​​​​​ഡി​​​​​​ക്കെ​​​​​​തി​​​​​​രേ തു​​​​​​റ​​​​​​ന്ന യു​​​​​​ദ്ധം പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ച് തൃ​​​​​​ണ​​​​​​മൂ​​​​​​ല്‍ കോ​​​​​​ണ്‍ഗ്ര​​​​​​സ് നേ​​​​​​താ​​​​​​വ് മ​​​​​​മ​​​​​​ത ബാ​​​​​​ന​​​​​​ര്‍ജി.

നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലേ​​​​ക്കു നീ​​​​ങ്ങു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ത്ത് തൃ​​​​​​ണ​​​​​​മൂ​​​​​​ല്‍ കോ​​​​​​ണ്‍ഗ്ര​​​​​​സി​​​​​​ന്‍റെ രാ​​​​​​ഷ്‌ട്രീ​​​​​​യ​​​​​​ത​​​​​​ന്ത്ര​​​​​​ങ്ങ​​​​​​ള്‍ രൂ​​​​​​പ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​തി​​​​നു നി​​​​യോ​​​​ഗി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ഏ​​​​​​ജ​​​​​​ന്‍സി​​​​​​യാ​​​​​​യ ഐ-​​​​​​പാ​​​​​​ക്കി​​​​​​ന്‍റെ ഓ​​​​​​ഫീ​​​​​​സി​​​​​​ലും ത​​​​​​ല​​​​​​വ​​​​ൻ പാ​​​​​​ര്‍ഥി​​​​​​ക് ജ​​​​​​യി​​​​​​നി​​​​​​ന്‍റെ വ​​​​​​സ​​​​​​തി​​​​​​യി​​​​​​ലും ഇ​​​​ഡി ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യാ​​​​ണു മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ രോ​​​​ഷാ​​​​കു​​​​ല​​​​യാ​​​​ക്കി​​​​യ​​​​ത്. ഇ​​​​ഡി​​​​ക്കെ​​​​തി​​​​രേ കോ​​​​ട​​​​തി​​​​യി​​​​ൽ നി​​​​യ​​​​മ​​​​പോ​​​​രാ​​​​ട്ട​​​​ത്തി​​​​നും തൃ​​​​ണ​​​​മൂ​​​​ൽ തു​​​​ട​​​​ക്ക​​​​മി​​​​ട്ടു.

മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ന​​​​​​ൽ​​​​​​കി​​​​​​യ പ​​​​​​രാ​​​​​​തി​​​​​​ക​​​​​​ളു​​​​​​ടെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ൽ കോ​​​​​​ൽ​​​​​​ക്ക​​​​​​ത്ത പോ​​​​​​ലീ​​​​​​സ് കേ​​​​​​ന്ദ്ര ഏ​​​​​​ജ​​​​​​ൻ​​​​​​സി​​​​​​ക്കെ​​​​​​തി​​​​​​രേ കേ​​​​​​സെ​​​​​​ടു​​​​​​ത്തി​​​​ട്ടു​​​​ണ്ട്. ഇ​​​​​​തി​​​​​​നു പു​​​​​​റ​​​​​​മേ​​​​യാ​​​​ണു ജാ​​​​​​ധ​​​​​​വ്പു​​​​​​രി​​​​​​ലെ ബി​​​​​​ബി ബ​​​​​​സ് സ്റ്റാ​​​​​​ന്‍ഡ് പ​​​​​​രി​​​​​​സ​​​​​​ര​​​​​​ത്തു​​​​​​നി​​​​​​ന്നും ഇ​​​​​​ഡി​​​​​​ക്കെ​​​​​​തി​​​​​​രേ ന​​​​ട​​​​ന്ന കാ​​​​ൽ​​​​ന​​​​ട പ്ര​​​​തി​​​​ഷേ​​​​ധ റാ​​​​ലി.​​​​

കേ​​​​​​ന്ദ്ര ഏ​​​​​​ജ​​​​​​ന്‍സി​​​​​​ക​​​​​​ളെ ദു​​​​​​രു​​​​​​പ​​​​​​യോ​​​​​​ഗം ചെ​​​​​​യ്യു​​​​​​ന്ന​​​​​​തി​​​​​​നെ​​​​​​തി​​​​​​രേ പ്ര​​​​​​വ​​​​​​ര്‍ത്ത​​​​​​ക​​​​​​ര്‍ മു​​​​​​ദ്രാ​​​​​​വാ​​​​​​ക്യ​​​​​​വു​​​​​​മാ​​​​​​യി മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ പി​​​​​​ന്നാ​​​​​​ലെ ത​​​​​​ടി​​​​​​ച്ചു​​​​​​കൂ​​​​​​ടി. ക്ര​​​​​​മ​​​​​​സ​​​​​​മാ​​​​​​ധാ​​​​​​ന പാ​​​​​​ല​​​​​​ന​​​​​​ത്തി​​​​​​നാ​​​​​​യി വ​​​​​​ന്‍ പോ​​​​​​ലീ​​​​​​സ് സ​​​​​​ന്നാ​​​​​​ഹ​​​​​​മാ​​​​​​ണു മേ​​​​ഖ​​​​ല​​​​യി​​​​ൽ വി​​​​ന്യ​​​​സി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര ര​​​​​​ഹ​​​​​​സ്യ​​​​​​വും തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ത​​​​​​ന്ത്ര​​​​​​ങ്ങ​​​​​​ളും ചോ​​​​​​ര്‍ത്താ​​​​​​നാ​​​​​​ണ് ഇ​​​​​​ഡി​​​​​​യു​​​​​​ടെ പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​യെ​​​​​​ന്ന് തൃ​​​​​​ണ​​​​​​മൂ​​​​​​ല്‍ പ്ര​​​​​​വ​​​​​​ര്‍ത്ത​​​​​​ക​​​​​​ര്‍ ആ​​​​​​രോ​​​​​​പി​​​​​​ച്ചു.

നി​​​​യ​​​​മ​​​​സ​​​​ഭ തെര​​​​ഞ്ഞെ​​​​ടു​​​​പ്പ് ജ​​​​യി​​​​ക്കു​​​​ക​​​​യെ​​​​ന്ന​​​​താ​​​​ണ് ബി​​​​ജെ​​​​പി​​​​യു​​​​ടെ ആ​​​​വ​​​​ശ്യ​​​​മെ​​​​ന്നും അ​​​​തി​​​​നാ​​​​യി അ​​​​വ​​​​ര്‍ സാ​​​​ധ്യ​​​​മാ​​​​യ എ​​​​ല്ലാ ​​​​മാ​​​​ര്‍ഗ​​​​ങ്ങ​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും മ​​​​മ​​​​ത ആ​​​​രോ​​​​പി​​​​ച്ചു. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കെ​​​​തി​​​​രേ ക​​​​ടു​​​​ത്ത ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​ണു ബി​​​​ജെ​​​​പി​​​​യും അ​​​​ഴി​​​​ച്ചു​​​​വി​​​​ട്ട​​​​ത്. തൃ​​​​ണ​​​​മൂ​​​​ലും മ​​​​മ​​​​താ ബാ​​​​ന​​​​ര്‍ജി​​​​യും അ​​​​ഴി​​​​മ​​​​തി​​​​യി​​​​ല്‍ മു​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ബി​​​​ജെ​​​​പി നേ​​​​താ​​​​വ് ര​​​​വി​​​​ശ​​​​ങ്ക​​​​ര്‍ പ്ര​​​​സാ​​​​ദ് ആ​​​​രോ​​​​പി​​​​ച്ചു.

അ​​​​തേ​​​​സ​​​​മ​​​​യം റെ​​​​യ്ഡി​​​​നെ​​​​തി​​​​രേ സം​​​​സ്ഥാ​​​​ന​​​​സ​​​​ർ​​​​ക്കാ​​​​ർ ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി ക​​​​ല്‍ക്ക​​​​ട്ട ഹൈ​​​​ക്കോ​​​​ട​​​​തി ഇ​​​​ന്ന​​​​ലെ പ​​​​രി​​​​ഗ​​​​ണി​​​​ച്ചി​​​​ല്ല. ഹ​​​​ര്‍ജി​​​​ക​​​​ള്‍ പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നി​​​​രി​​​​ക്കെ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ നാ​​​​ട​​​​കീ​​​​യ​​​​രം​​​​ഗ​​​​ങ്ങ​​​​ളും അ​​​​ര​​​​ങ്ങേ​​​​റി. കോ​​​​ട​​​​തി​​​​മു​​​​റി​​​​യി​​​​ലെ നി​​​​യ​​​​ന്ത്ര​​​​ണാ​​​​തീ​​​​ത​​​​മാ​​​​യ ജ​​​​ന​​​​ത്തി​​​​ര​​​​ക്ക് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ഹ​​​​ര്‍ജി​​​​ക​​​​ള്‍ പ​​​​രി​​​​ഗ​​​​ണി​​​​ക്കേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന ജ​​​​സ്റ്റീസ് സു​​​​വ്ര​​​​ഘോ​​​​ഷ് ഇ​​​​റ​​​​ങ്ങി​​​​പ്പോ​​​​യി. കേസ് അ​​​​ടു​​​​ത്ത ബു​​​​ധ​​​​നാ​​​​ഴ്ച പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​മെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന.

തൃ​​​​ണ​​​​മൂ​​​​ല്‍ കോ​​​​ണ്‍ഗ്ര​​​​സി​​​​നാ​​​​യി തി​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ത​​​​ന്ത്ര​​​​ങ്ങ​​​​ളൊ​​​​രു​​​​ക്കു​​​​ന്ന ക​​​​ണ്‍സ​​​​ള്‍ട്ട​​​​ന്‍സി​​​​യാ​​​​ണ് ഐ​​​​പാ​​​​ക്ക്. തെ ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ത​​​​ന്ത്ര​​​​ജ്ഞ​​​​നും ജ​​​​ന്‍സു​​​​രാ​​​​ജ് പാ​​​​ര്‍ട്ടി നേ​​​​താ​​​​വു​​​​മാ​​​​യ പ്ര​​​​ശാ​​​​ന്ത് കി​​​​ഷോ​​​​റാ​​​​ണ് ഐ​​​​പാ​​​​ക്കി​​​​ന്‍റെ സ്ഥാ​​​​പ​​​​ക​​​​ന്‍.

Kerala

സേ​വ് ബോ​ക്സ് ആ​പ് ത​ട്ടി​പ്പ് കേ​സ്; ന​ട​ൻ ജ​യ​സൂ​ര്യ​യെ ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്നു

കൊച്ചി: സേവ് ബോക്‌സ് ഓണ്‍ലൈന്‍ ലേല ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു. കൊച്ചി ഓഫീസില്‍ വച്ചാണ് നടനെ ചോദ്യം ചെയ്യുന്നത്.

ഭാര്യ സരിതയ്‌ക്കൊപ്പമാണ് നടന്‍ ഇഡി ഓഫീസില്‍ എത്തിയത്. സേവ് ബോക്‌സ് ആപ്പിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യ കരാറില്‍ ഏര്‍പ്പെട്ടിരുന്നതായി ഇഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.

സേവ് ബോക്‌സിന്‍റെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തു എന്നാണ് പരാതി. കേസില്‍ സേവ് ബോക്‌സ് സ്ഥാപന ഉടമയായ തൃശൂര്‍ സ്വദേശി സ്വാതിഖ് റഹീമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കുറഞ്ഞ വിലയില്‍ ഓണ്‍ലൈനിലൂടെ സ്വന്തമാക്കാം എന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം.

വെര്‍ച്വല്‍ കോയിനുകള്‍ പണം കൊടുത്ത് വാങ്ങി, ഉപയോഗിച്ചു കൊണ്ടാണ് ഇതില്‍ ലേലം നടത്തണ്ടത്. ഇന്ത്യയിലെ ആദ്യ ലേല ആപ്പ് എന്ന് പറഞ്ഞാണ് സേവ് ബോക്‌സ് ലോഞ്ച് ചെയ്തിരുന്നത്. ആപ്പിന്‍റെ ഫ്രാഞ്ചൈസികളും ഓഹരികളും വാഗ്ദാനം ചെയ്തതാണ് സ്വാതിഖ് റഹീം പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയത്.

Kerala

കി​​​ഫ്ബി മ​​​സാ​​​ല ബോ​​​ണ്ട് ഇ​​​ട​​​പാ​​​ട്; കേരളം ആരില്‍നിന്നാണു പണം സ്വീകരിച്ചതെന്ന കാര്യം പുറത്തുവരണം: മാത്യു കുഴല്‍നാടന്‍

കൊ​​​ച്ചി: കി​​​ഫ്ബി മ​​​സാ​​​ല ബോ​​​ണ്ട് ഇ​​​ട​​​പാ​​​ടി​​​ല്‍ ഫെ​​​മ നി​​​യ​​​മ​​​ലം​​​ഘ​​​നം ന​​​ട​​​ന്നോ എ​​​ന്ന​​​തി​​​നേ​​​ക്കാ​​​ള്‍ ദു​​​രൂ​​​ഹ​​​വും ഗൗ​​​ര​​​വ​​​ത​​​ര​​​വു​​​മാ​​​യ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളു​​​ണ്ടെ​​​ന്നും സം​​​സ്ഥാ​​​നം ആ​​​രി​​​ല്‍നി​​​ന്നാ​​​ണു പ​​​ണം സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്നാ​​​ണ് പു​​​റ​​​ത്തു​​​വ​​​രേ​​​ണ്ട​​​തെ​​​ന്നും മാ​​​ത്യു കു​​​ഴ​​​ല്‍നാ​​​ട​​​ന്‍ എം​​​എ​​​ല്‍എ. മ​​​സാ​​​ല ബോ​​​ണ്ട് ഇ​​​ട​​​പാ​​​ടി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് ഇ​​​ഡി നോ​​​ട്ടീ​​​സ് അ​​​യ​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കേ​​​ര​​​ളം പ​​​ണം വാ​​​ങ്ങി​​​യ​​​ത് ആ​​​രി​​​ല്‍നി​​​ന്നാ​​​ണെ​​​ന്ന് പ​​​റ​​​യു​​​ന്ന​​​തി​​​ല്‍ ത​​​ട​​​സ​​​മെ​​​ന്താ​​​ണ്? വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം ഇ​​​ത് താ​​​ന്‍ ചോ​​​ദി​​​ച്ചി​​​ട്ടും പ​​​റ​​​യാ​​​നാ​​​കി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു സ​​​ര്‍ക്കാ​​​രി​​​ന്‍റെ മ​​​റു​​​പ​​​ടി. പ​​​ണം സ്വീ​​​ക​​​രി​​​ച്ച​​​ത് ആ​​​രി​​​ല്‍നി​​​ന്നാ​​​ണെ​​​ന്നു പു​​​റ​​​ത്തു​​​വ​​​ന്നാ​​​ല്‍ ഇ​​​ട​​​പാ​​​ടി​​​ന്‍റെ മ​​​റ്റ് താ​​​ത്പ​​​ര്യ​​​ങ്ങ​​​ള്‍ പു​​​റ​​​ത്താ​​​കും.

മ​​​ല​​​യാ​​​ളി​​​ക​​​ള്‍ക്ക് പ​​​രി​​​ച​​​യ​​​മു​​​ള്ള പ​​​ല പേ​​​രു​​​ക​​​ളും പു​​​റ​​​ത്തു വ​​​ന്നേ​​​ക്കാം. ഇ​​​ത് പ​​​ല​​​വി​​​ധ ചോ​​​ദ്യ​​​ങ്ങ​​​ളും ഉ​​​യ​​​രാ​​​ന്‍ കാ​​​ര​​​ണ​​​മാ​​​കും. ആ ​​​വി​​​ഷ​​​യ​​​മാ​​​ണ് ഫെ​​​മ നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ത്തേ​​​ക്കാ​​​ള്‍ വ​​​ലു​​​താ​​​യി താ​​​ന്‍ കാ​​​ണു​​​ന്ന​​​തെ​​​ന്നും മാ​​​ത്യു കു​​​ഴ​​​ല്‍നാ​​​ട​​​ന്‍ കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു.

9.1 ശ​​​ത​​​മാ​​​നം പ​​​ലി​​​ശ​​​യ്ക്ക് വി​​​ദേ​​​ശ മാ​​​ര്‍ക്ക​​​റ്റി​​​ല്‍നി​​​ന്നു പൈ​​​സ​​​യെ​​​ടു​​​ക്കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മെ​​​ന്താ​​​യി​​​രു​​​ന്നു​​​വെ​​​ന്നു സ​​​ര്‍ക്കാ​​​ര്‍ വി​​​ശ​​​ദീ​​​ക​​​രി​​​ക്ക​​​ണം. ആ​​​ര്‍ബി​​​ഐ ന​​​ല്‍കി​​​യെ​​​ന്ന് പ​​​റ​​​യു​​​ന്ന എ​​​ന്‍ഒ​​​സി​​​യു​​​ടെ പേ​​​രി​​​ല്‍ പി​​​ടി​​​ച്ചു​​​നി​​​ല്‍ക്കാ​​​നാ​​​കി​​​ല്ല.

എ​​​ന്നാ​​​ല്‍ ത​​​ങ്ങ​​​ള്‍ക്ക് ഇ​​​ഡി അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ അ​​​മി​​​താ​​​വേ​​​ശം തോ​​​ന്നു​​​ന്നി​​​ല്ലെ​​​ന്നും ഇ​​​ത്ത​​​രം പ​​​ല കേ​​​സു​​​ക​​​ളി​​​ലും പ്ര​​​ത്യേ​​​കി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സു​​​ക​​​ളി​​​ല്‍ കാ​​​ത​​​ലാ​​​യ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളെ സ്പ​​​ര്‍ശി​​​ക്കാ​​​തെ അ​​​ന്വേ​​​ഷ​​​ണം പോ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
മാ​​​സ​​​പ്പ​​​ടി കേ​​​സ് ഇ​​​തി​​​ന് ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണെ​​​ന്നും മാ​​​ത്യു കു​​​ഴ​​​ല്‍നാ​​​ട​​​ന്‍ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Kerala

മസാലബോണ്ട്: നോട്ടീസിൽ വിശദീകരണവുമായി ഇഡി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചതിൽ വിശദീകരണവുമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി). ഭൂമി വാങ്ങാൻ 466.19 കോടി രൂപ മാസാല ബോണ്ടിൽ നിന്ന് വിനിയോ​ഗിച്ചത് ആർബിഐ നിർദേശങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് ഇഡിയുടെ വിശദീകരണം.

കൃത്യമായ ഫെമ ലംഘനവും ആർബിഐ മാർ​ഗനിർദേശങ്ങളുടെ ലംഘനവും ഉണ്ടെന്നാണ് കണ്ടെത്തലെന്നും ഇഡി വ്യക്തമാക്കി. ഇതിന്‍റെ അടിസ്ഥാനത്തിൽ ഈ വർഷം ജൂണിലാണ് പരാതി ഫയൽ ചെയ്തതെന്നും പറയുന്നു.

തുടർനടപടികളുടെ ഭാ​ഗമായാണ് കിഫ്ബിക്കും കിഫ്ബി ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിക്കും കെ.എം. എബ്രഹാമിന് കിഫ്ബി സിഇഒ എന്ന നിലയിലും മുൻ ധനമന്ത്രി തോമസ് ഐസക്കിന് കിഫ്ബി വൈസ് ചെയർമാൻ എന്ന നിലയിലുമാണ് നോട്ടീസ് നൽകിയതെന്നുമാണ് വിശദീകരണം.

Kerala

ഭൂ​ട്ടാ​ന്‍ കാ​ര്‍ ക​ള്ള​ക്ക​ട​ത്ത് ; താ​ര​ങ്ങ​ളെ ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി ഇ​ഡി

കൊ​​​​ച്ചി: ഭൂ​​​​ട്ടാ​​​​ന്‍ കാ​​​​ര്‍ ക​​​ള്ള​​​​ക്ക​​​​ട​​​​ത്തു​​​​കേ​​​​സി​​​​ല്‍ താ​​​​ര​​​​ങ്ങ​​​​ളെ ചോ​​​​ദ്യം ചെ​​​​യ്യാ​​​​നൊ​​​​രു​​​​ങ്ങി എ​​​​ന്‍​ഫോ​​​​ഴ്‌​​​​സ്‌​​​​മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് (ഇ​​​​ഡി).

സം​​​​സ്ഥാ​​​​ന​​​​ത്തെ 17 ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി ക​​​​സ്റ്റം​​​​സ് പ്രി​​​​വ​​​​ന്‍റീ​​​​വ് വി​​​​ഭാ​​​​ഗം ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യി​​​​ട്ടാ​​​​ണ് ഇ​​​​ഡി അ​​​​ന്വേ​​​​ഷ​​​​ണം.

വ്യാ​​​​ജ​​​​രേ​​​​ഖ​​​​ക​​​​ള്‍ വ​​​​ഴി കാ​​​​ര്‍ ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്‌​​​​തെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യ ന​​​​ട​​​​ന്‍ അ​​​​മി​​​​ത് ച​​​​ക്കാ​​​​ല​​​​യ്ക്ക​​​​ല്‍ അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​ര്‍​ക്ക് അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം നോ​​​​ട്ടീ​​​​സ് ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്. ന​​​​ട​​​​ന്‍ ദു​​​​ല്‍​ഖ​​​​റി​​​​നെ​​​​യും നോ​​​​ട്ടീ​​​​സ് ന​​​​ല്‍​കി വി​​​​ളി​​​​പ്പി​​​​ക്കും. താ​​​​ര​​​​ങ്ങ​​​​ളു​​​​ടെ വീ​​​​ടു​​​​ക​​​​ളി​​​​ലെ റെ​​​​യ്ഡി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ന​​​​ട​​​​പ​​​​ടി.

വ്യാ​​​​ജ​​​​രേ​​​​ഖ​​​​ക​​​​ളു​​​​ണ്ടാ​​​​ക്കി ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു വാ​​​​ഹ​​​​ന​​​​മെ​​​​ത്തി​​​​ച്ച ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​ര്‍, ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​ര്‍, വാ​​​​ഹ​​​​നം വാ​​​​ങ്ങി​​​​യ​​​​വ​​​​ര്‍ എ​​​​ന്നി​​​​വ​​​​രെ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണം. ഭൂ​​​​ട്ടാ​​​​ന്‍ കാ​​​​ര്‍ ക​​​ള്ള​​​​ക്ക​​​​ട​​​​ത്തി​​​​ലെ ക​​​​ള​​​​ള​​​​പ്പ​​​​ണ ഇ​​​​ട​​​​പാ​​​​ടാ​​​​ണ് ഇ​​​​ഡി പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​ത്.

National

വാതുവയ്പ് കേസ്: റെയ്നയുടെയും ധവാന്‍റെയും സ്വത്തുക്കൾ കണ്ടുകെട്ടി

ന്യൂ​​​ഡ​​​ൽ​​​ഹി: മു​​​ൻ ഇ​​​ന്ത്യ​​​ൻ ക്രി​​​ക്ക​​​റ്റ് താ​​​ര​​​ങ്ങ​​​ളാ​​​യ സു​​​രേ​​​ഷ് റെ​​​യ്ന​​​യു​​​ടെ​​​യും ശി​​​ഖ​​​ർ ധ​​​വാ​​​ന്‍റെ​​​യും 11.14 കോ​​​ടി രൂ​​​പ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന സ്വ​​​ത്തു​​​ക്ക​​​ൾ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് ക​​​ണ്ടു​​​കെ​​​ട്ടി.

അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ബെ​​​റ്റിം​​​ഗ് ആ​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ൽ കേ​​​സി​​​ലാ​​​ണു ന​​​ട​​​പ​​​ടി. ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ൽ നി​​​രോ​​​ധ​​​ന നി​​​യ​​​മ പ്ര​​​കാ​​​രം റെ​​​യ്ന​​​യു​​​ടെ 6.64 കോ​​​ടി രൂ​​​പ​​​യു​​​ടെ മൂ​​​ച്വ​​​ൽ ഫ​​​ണ്ട് നി​​​ക്ഷേ​​​പ​​​ങ്ങ​​​ളും ധ​​​വാ​​​ന്‍റെ 4.5 കോ​​​ടി​​​യു​​​ടെ സ്ഥാ​​​വ​​​ര സ്വ​​​ത്തു​​​ക്ക​​​ളും ക​​​ണ്ടു​​​കെ​​​ട്ടാ​​​നു​​​ള്ള താ​​​ൽ​​​കാ​​​ലി​​​ക ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Up